പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ പരാതിക്കാരനെ ഉടൻ പൊലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. കേരളം ഒന്നടങ്കം പോളിംഗ് ബൂത്തിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ വോട്ടെടുപ്പില്‍ ക്രമക്കേടുണ്ടെന്ന ആക്ഷേപം ഉയര്‍ത്തി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. കോവളം, പട്ടം, ചേര്‍ത്തല എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് പ്രധാനമായും ആക്ഷേപം ഉയര്‍ന്നത്. കോവളത്തും ചേര്‍ത്തലയിലും ആക്ഷേപം ഉന്നയിച്ചവര്‍ പിന്‍വാങ്ങിയെങ്കിലും പട്ടത്ത് പരാതിക്കാരന്‍ ഉറച്ചുനിന്നു. ടെസ്റ്റില്‍ പരാജയപ്പെട്ട ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ പി സി 177 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പ്രിസൈഡിങ് ഓഫീസർ, ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം. പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ പരാതിക്കാരനെ ഉടൻ പൊലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്