ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥിയും എംപിയുമായ വി ഏളുമലൈയുടെ കൈയില്‍ നിന്ന് 25 ലക്ഷം രൂപ പിടികൂടി. അരണി ലോക്‌സഭാ മണ്ഡലത്തില്‍ നന്നുള്ള സ്ഥാനാര്‍ത്ഥിയാണ് വി ഏളുമലൈ.

ആദായ നികുതി ഉദ്യോസ്ഥരാണ് വൈകീട്ട് എട്ട് മണിയോടെ വി ഏളുമലൈയില്‍ നിന്ന് പണം പിടികൂടിയത്. ദില്ലിയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ഏളുമലൈയുടെ സ്യൂട്ട്കേസിൽ നിന്നാണ് പണം കണ്ടെത്തിയത്. ആദായ നികുതി ഉദ്യോസ്ഥര്‍ വി ഏളുമലൈയെ ചോദ്യം ചെയ്യുകയാണ്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.