Asianet News MalayalamAsianet News Malayalam

ബിഹാറിൽ കനയ്യക്കായി സൈക്കിളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി ജി​ഗ്നേഷ് മേവാനി

ഇത് സംബന്ധിച്ച വീഡിയോ ജി​ഗ്നേഷ് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. ഡേവിഡും ഗോലിയാത്തും തമ്മിലുള്ള അങ്കത്തിനായി യുദ്ധഭൂമി തയ്യാറായിക്കഴിഞ്ഞെന്ന അടിക്കുറിപ്പോടെയാണ് ജി​ഗ്നേഷ് വീഡിയോ പോസ്റ്റ് ചെയ്തത്.   

Jignesh Mevanis election rally for Kanhaiya Kumar
Author
Bihar, First Published Apr 3, 2019, 11:35 PM IST

പട്ന: ബിഹാറിലെ ബെഗുസരായില്‍ സിപിഐ ടിക്കറ്റിൽ മത്സരിക്കുന്ന കനയ്യ കുമാറിന് വേണ്ടി സൈക്കിളില്‍ പ്രചാരണം നടത്തി ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി. ഇത് സംബന്ധിച്ച വീഡിയോ ജി​ഗ്നേഷ് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. ഡേവിഡും ഗോലിയാത്തും തമ്മിലുള്ള അങ്കത്തിനായി യുദ്ധഭൂമി തയ്യാറായിക്കഴിഞ്ഞെന്ന അടിക്കുറിപ്പോടെയാണ് ജി​ഗ്നേഷ് വീഡിയോ പോസ്റ്റ് ചെയ്തത്.   

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാര്‍ത്ഥിയായി കനയ്യകുമാറിനെ പ്രഖ്യാപിച്ചത് മുതൽ പ്രചാരണത്തിനായി ബെഗുസാരയിൽ ജി​ഗ്നേഷ് മേവാനിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ബായ്’ പറയുകയും കനയ്യ കുമാറിന് സ്വാഗതം പറഞ്ഞുമാണ് ജിഗ്നേഷ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

തങ്ങള്‍ ധാന്യങ്ങളും ഉരുളക്കിഴങ്ങും അരിഭക്ഷണവും കഴിച്ച് കനയ്യയുടെ വിജയം ഉറപ്പുവരുത്തുമെന്ന് നേരത്തെ ജി​ഗ്നേഷ് ട്വീറ്റ് ചെയ്തിരുന്നു. കനയ്യയെ തനിക്ക് പാര്‍ലമെന്‍റില്‍ കാണണമെന്നും അതിനാൽ കനയ്യ കുമാറിന്‍റെ ക്രൗഡ് ഫണ്ടിലേക്ക് സംഭാവന ചെയ്യാണമെന്നും ജി​ഗ്നേഷ് ആഹ്വാനം ചെയ്തിരുന്നു.  

Follow Us:
Download App:
  • android
  • ios