പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എക്സിറ്റ് പോളുകള്‍ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. പത്തംതിട്ടയില്‍ യുഡിഎഫ് വിജയിക്കുമെന്ന എക്സിറ്റ് പോളുകള്‍ ചിലരുടെ ആഗ്രഹം മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ബിജെപിക്ക് വനലിയ ജയം ഉണ്ടാകും. എക്സിറ്റ് പോളുകള്‍ കാണാത്ത അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. 

ശബരിമല യുവതീ പ്രവേശനം ഏറെ ചര്‍ച്ചയായ പത്തനംതിട്ട ബിജെപിക്ക് വിജയപ്രതീക്ഷയുള്ള  മണ്ഡലങ്ങളിലൊന്നാണ്. എന്നാല്‍ വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പത്തനംതിട്ട മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 

Read Also: പത്തനംതിട്ട ആര്‍ക്കൊപ്പം? പ്രതീക്ഷകള്‍ തെറ്റുമെന്ന് സര്‍വേ ഫലം, ആന്‍റോ ആന്‍റണിക്ക് വിജയം, സുരേന്ദ്രന്‍ രണ്ടാമത്

യുഡിഎഫിന്‍റെ ആന്‍റോ ആന്‍റണി 34 ശതമാനം വോട്ട് നേടി വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്.   ബിജെപി ഏറെ വിജയ പ്രതീക്ഷ വച്ച മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി  കെ സുരേന്ദ്രന്‍ 31 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തുമെന്നും മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ പ്രവചിക്കുന്നു. എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് 29 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നുമാണ് സര്‍വേ.

Read Also: തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ബിജെപി ജയിച്ചേക്കുമെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍

കേരളത്തില്‍ തിരുവനന്തപുരത്തോ അല്ലെങ്കില്‍ പത്തനംതിട്ടയിലോ ബിജെപി ജയിക്കാനുള്ള സാധ്യതയാണ് വിവിധ ദേശീയമാധ്യമങ്ങളില്‍ നടന്ന എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ വിദഗ്ദ്ധര്‍ മുന്നോട്ട് വയ്കക്കുന്നത്. എന്നാല്‍ ബിജെപി ജയിക്കുന്ന സീറ്റ് ഏതെന്ന കൃത്യമായ പ്രവചനം ആരും നടത്തിയിട്ടില്ല. നേരത്തെ പ്രദേശിക ചാനലുകള്‍ നടത്തിയ സര്‍വ്വേകളിലും ബിജെപി സീറ്റ് തുറക്കാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നു. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.