600 രൂപ 1200 രൂപയാക്കി പെന്‍ഷന്‍ വീട്ടില്‍ കൃത്യമായി എത്തിക്കുന്ന പിണറായി വിജയന് വോട്ടുകൊടുക്കണമെന്ന് നിങ്ങള്‍ പറയണം. ഇല്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന് പറഞ്ഞാല്‍ മതി'- കടകംപള്ളി പറഞ്ഞു.

കണ്ണൂര്‍: ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം പെന്‍ഷന്‍ വാങ്ങുന്നവരോട് വോട്ടര്‍മാര്‍ പറയണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. കണ്ണൂരിലെ വെള്ളാവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

 'ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കും അതില്‍ ഒരു സംശയവും വേണ്ട. 600 രൂപ 1200 രൂപയാക്കി പെന്‍ഷന്‍ വീട്ടില്‍ കൃത്യമായി എത്തിക്കുന്ന പിണറായി വിജയന് വോട്ട് കൊടുക്കണമെന്ന് നിങ്ങള്‍ പറയണം. ഇല്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന് പറഞ്ഞാല്‍ മതി'- കടകംപള്ളി പറഞ്ഞു.

പെൻഷന്‍ പണം വാങ്ങിയിട്ട് വോട്ട് ചെയ്തില്ലെങ്കില്‍ ഇതെല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാള്‍ ഉണ്ടെന്നും തീര്‍ച്ചയായും ചോദിച്ചിരിക്കുമെന്ന് നമുക്ക് പറയാന്‍ സാധിക്കണമെന്നും നമ്മള്‍ പറഞ്ഞില്ലെങ്കില്‍ ബിജെപിക്കാരും കോണ്‍ഗ്രസുകാരും മറ്റെന്തെങ്കിലും പറഞ്ഞ് പാവങ്ങളെ പറ്റിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.