വടക്ക് കിഴക്ക് മൂലയ്ക്കാണെങ്കിലും ഗവര്‍ണര്‍ സ്ഥാനം കുമ്മനത്തിന് ഒരു പദവിയായിരുന്നു. അത് നഷ്ടമാകുന്നത് കഷ്ടമാണെന്ന് കടകംപള്ളി
തിരുവനന്തപുരം: ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കാനെത്തുന്ന കുമ്മനം രാജശേഖരനെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ഥാനാര്‍ത്ഥിയാകുന്നത് കുമ്മനം രാജശേഖരന് നഷ്ടം മാത്രമാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കയ്യിലിരുന്നതും കടിച്ച് പിടിച്ചതും പോയി എന്ന അവസ്ഥയാകും കുമ്മനത്തിനത്തിനെന്നും കടകംപള്ളി സുരേന്ദ്രൻ പരിഹസിച്ചു.
വടക്ക് കിഴക്ക് മൂലയ്ക്കാണെങ്കിലും ഗവര്‍ണര്‍ സ്ഥാനം കുമ്മനത്തിന് ഒരു പദവിയായിരുന്നു. കുമ്മനത്തിന് കാത്തിരുന്ന് കിട്ടിയ അംഗീകാരമായിരുന്നു. അതും ഇല്ല അതുമില്ല എന്ന അവസ്ഥയാകും കുമ്മനം രാജശേഖരനെന്നാണ് കടകംപള്ളി പറയുന്നത്.
തിരുവനന്തപുരത്ത് നടക്കുന്നത് രാഷ്ട്രീയ മത്സരമാണ്. ഇടത് പക്ഷം നടത്തുന്ന തത്വാധിഷ്ഠിത നിലപാടിനെ ജനം അംഗീകരിക്കുക തന്നെ ചെയ്യുമെന്നും കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
