Asianet News MalayalamAsianet News Malayalam

കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാകില്ല: പി കെ ശ്രീമതി

ആരുടെയെങ്കിലും സമ്മർദഫലമായാണോ ധർമ്മടത്ത് റീപോളിംഗ് പ്രഖ്യാപനം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകിയതെന്ന് അറിയില്ലെന്ന് ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിനോട് 

kannur candidate p k sreemathi about bogus votes
Author
Kannur, First Published May 18, 2019, 10:06 AM IST

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ നാളെ റീ പോളിംഗ് നടക്കാനിരിക്കെ കള്ളവോട്ട് വിഷയത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ മണ്ഡലം എല്‍‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി. കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാവില്ലെന്ന് പി കെ ശ്രീമതി പറഞ്ഞു. 

റീ പോളിംഗ് ഇടത് മുന്നണിയെ തുണക്കും. ആരുടെയെങ്കിലും സമ്മർദഫലമായാണോ ധർമ്മടത്ത് റീപോളിംഗ് പ്രഖ്യാപനം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകിയതെന്ന് അറിയില്ലെന്നും ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞ കണ്ണൂരിലെ നാലും കാസർകോട്ടെ മൂന്നും ബൂത്തുകളിലാണ് റീപോളിംഗ്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തിൽ കനത്ത സുരക്ഷയിലായിരിക്കും റീ പോളിംഗ്. ഇന്നലെ കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായ പിലാത്തറയിൽ വൻ പൊലീസ് സാന്നിധ്യമുണ്ട്. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios