പ്രചാരണ സമയത്തെ ചൂട് കാറ്റായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ആ കാറ്റിൽ താൻ ഉണക്കാനിട്ട മത്സ്യത്തെപ്പോലെ വരണ്ടുണങ്ങിപ്പോയെന്ന് പറയുന്നു, കണ്ണൂരിന്‍റെ സ്ഥാനാർത്ഥി

കണ്ണൂർ: പത്ത് തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുണ്ടെങ്കിലും ഇത്ര സമാധാനത്തോടെ ഒരു തെരഞ്ഞടുപ്പ് കാലം കഴിഞ്ഞുപോയിട്ടില്ലെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. കാലിന് പ്രശ്നമുണ്ടായിരുന്നത് കൊണ്ട് വണ്ടിയിൽ മാത്രമാണ് പ്രചാരണം നടത്തിയത്. ഈ സമയത്തെ ചൂട് കാറ്റായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ആ കാറ്റിൽ താൻ ഉണക്കാനിട്ട മത്സ്യത്തെപ്പോലെ വരണ്ടുണങ്ങിപ്പോയെന്ന് പറയുന്നു, കണ്ണൂരിന്‍റെ സ്ഥാനാർത്ഥി.

ഇലക്ഷൻ കഴിഞ്ഞ് കിട്ടിയപ്പോൾ വല്ലാത്ത ആശ്വാസമായെന്നും രണ്ട് ദിവസം ഏസിയിൽ, തണുപ്പിൽ വിശ്രമമെടുത്തെന്ന് അപാര അനുഭവമായിരുന്നെന്ന കെ സുധാകരൻ പറയുന്നത് ദീർഘനിശ്വാസത്തോടെയാണ്. ഏത് സമയം കിടന്നാലും ഉറക്കം വരുന്ന വിധത്തിലേക്ക് ഇലക്ഷൻ കഴിയുമ്പോഴേക്കും മാറിപ്പോയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ യമണ്ടൻ വോട്ടുകഥയിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.