Asianet News MalayalamAsianet News Malayalam

ബിജെപിയുടെ പ്രകടന പത്രികയിൽ യാതൊന്നുമില്ല; വെറും കാപട്യം മാത്രമാണെന്ന് കപിൽ സിബൽ

ഇതിൽ ഒന്നുമില്ലെന്നും ബിജെപിയുടെ ഏറ്റവും പുതിയ കപടതയാണ് ഇതെന്നുമാണ് കപിൽ സിബലിന്റെ വിമർശനം. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ‌ നൽകിയ വാ​ഗ്ദാനങ്ങളൊന്നും പാലിക്കാൻ ബിജെപിക്ക് സാധിച്ചില്ല എന്നും കപിൽ സിബൽ കൂട്ടിച്ചേർക്കുന്നു. ട്വീറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. 

kapil sibal says bjp s manifesto contains nothing but new jumlas
Author
New Delhi, First Published Apr 9, 2019, 3:33 PM IST

ദില്ലി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിനായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക വെറും നാട്യം മാത്രമാണെന്ന് മുതിർന്ന കോൺ‌​ഗ്രസ് നേതാവ് കപിൽ സിബൽ. തിങ്കളാഴ്ചയാണ് സങ്കൽപ് പത്ര എന്ന് പേരിട്ട് ബിജെപി തങ്ങളുടെ 2019 തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. ഇതിൽ ഒന്നുമില്ലെന്നും ബിജെപിയുടെ ഏറ്റവും പുതിയ കപടതയാണ് ഇതെന്നുമാണ് കപിൽ സിബലിന്റെ വിമർശനം. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ‌ നൽകിയ വാ​ഗ്ദാനങ്ങളൊന്നും പാലിക്കാൻ ബിജെപിക്ക് സാധിച്ചില്ല എന്നും കപിൽ സിബൽ കൂട്ടിച്ചേർക്കുന്നു. ട്വീറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. 

കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ ​ഗാന്ധിയും ബിജെപി പത്രികയെ വിമർശിച്ച് രം​ഗത്ത് വന്നിരുന്നു. ഒറ്റപ്പെട്ടു പോയ മനുഷ്യന്റെ ശബ്ദം പോലെയാണ്  ഈ പത്രികയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ​ദീർഘവീക്ഷണമില്ലാത്തതും ധാർഷ്ട്യം നിറഞ്ഞതുമായി ഉള്ളടക്കമാണിതിനുള്ളതെന്നും അദ്ദേ​ഹം കുറ്റപ്പെടുത്തിയിരുന്നു. ദേശീയതയ്ക്കും രാജ്യസുരക്ഷയ്ക്കും തൊഴിൽ സ്ഥിരതയ്ക്കും പ്രാധാന്യം നൽകിയാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നതെന്നാണ് ബിജെപിയുടെ അവകാശവാദം. ബിജെപിയുടെ പാലിക്കപ്പെടാത്ത വാ​ഗ്ദാനങ്ങൾ എന്ന് തലക്കെട്ട് നൽകി ആറ് പ്രധാനപ്പെട്ട കാര്യങ്ങളെ അക്കമിട്ട് നിരത്തിയാണ് കപിൽ സിബലിന്റെ ട്വീറ്റ്.  
 

Follow Us:
Download App:
  • android
  • ios