കര്‍ണാടകയിലെ ഭവനനിര്‍മാണ മന്ത്രി എം ടി ബി നാഗരാജ് ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരം. നാഗരാജ് ജനങ്ങള്‍ക്ക് മുന്നില്‍ നാഗനൃത്തം ആടുന്നതിന്‍റെ വീഡിയോ തരംഗമായി മാറുകയാണ്

ബംഗളൂരു: പലതരത്തില്‍ വോട്ട് അഭ്യര്‍ഥിക്കുന്ന രാഷ്ട്രീയ നേതാക്കളെ തെരഞ്ഞെടുപ്പ് സമയത്ത് കാണാറുണ്ട്. എന്നാല്‍, കര്‍ണാടകയിലെ ഭവനനിര്‍മാണ മന്ത്രി എം ടി ബി നാഗരാജ് ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരം. നാഗരാജ് ജനങ്ങള്‍ക്ക് മുന്നില്‍ നാഗനൃത്തം ആടുന്നതിന്‍റെ വീഡിയോ തരംഗമായി മാറുകയാണ്.

സംഭത്തെക്കുറിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: കര്‍ണാടകയിലെ കതിഗണഹള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചൊവ്വാഴ്ച നാഗരാജ് തന്‍റെ അണികള്‍ക്കൊപ്പം എത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്ര മന്ത്രിയുമായ വീരപ്പ മൊയ്‍ലിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചാണ് മന്ത്രി എത്തിയത്.

ഒരു മ്യൂസിക് ബാന്‍ഡ് സംഘം ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രചാരണത്തിനിടെ മ്യൂസിക്ക് ബാന്‍ഡ് നാഗനൃത്തം ആടുന്നതിന്‍റെ രാഗം വായിച്ചു. ഇതോടെ 67 വയസുള്ള മന്ത്രി നടുറോഡില്‍ നാഗനൃത്തം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം പ്രവര്‍ത്തകരും ചേര്‍ന്നതോടെ നാഗനൃത്തം ഒരുസംഭവമായി മാറി. 

Scroll to load tweet…