മുതിര്‍ന്ന നേതാക്കള്‍ ഉറച്ച് തന്നെ മത്സരിക്കാന്‍ ഇല്ല; സ്ഥാനാര്‍ത്ഥികളെ തിരഞ്ഞ് കോണ്‍ഗ്രസ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 15, Mar 2019, 6:26 AM IST
Kerala To Finalise Candidates On March 15 When Rahul Gandhi Visits State
Highlights

മൽസരത്തിനില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചെങ്കിലും വടകരയിൽ പകരം സ്ഥാനാർഥി ആരെന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്

ദില്ലി: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനായുള്ള സ്ക്രീനിങ്ങ് കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ ചേരും.ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം.പ്രധാന നേതാക്കൾ മൽസരിക്കണമെന്നാണ് ആവശ്യമെങ്കിലും ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും സ്ഥാനാർഥികളാകാനില്ലെന്ന് കേരളത്തിലെ ചർച്ചകളിൽ രാഹുൽ ഗാന്ധിയെ അറിയിച്ചെന്നാണ് വിവരം. 

മൽസരത്തിനില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചെങ്കിലും വടകരയിൽ പകരം സ്ഥാനാർഥി ആരെന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. എറണാകുളത്ത് സിറ്റിങ്ങ് എം.പി കെ വി തോമസിനെ വീണ്ടും സ്ഥാനാർഥിയാക്കണമോയെന്നതിൽ ചർച്ചകളുണ്ടാകും. പത്തനംതിട്ടയിൽ ആന്റോ ആൻറണിയെ വീണ്ടും മൽസരിപ്പിക്കാൻ ആലോചനയുണ്ട് 

loader