രാഹുലിന്റെ സ്ഥാനാർത്ഥിത്വം കോണ്‍ഗ്രസിന്‍റെ പാപ്പരത്തം, സി പി എമ്മിനെതിരെ എന്തെങ്കിലുമൊക്കെ പറയാൻ വെല്ലുവിളിക്കുന്നെന്നും കോടിയേരി

തിരുവനന്തപുരം: സിപിഎമ്മിനെ വിമർശിക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചു കോടിയേരി ബാലകൃഷ്ണൻ. രാഹുൽ ഗാന്ധി സി പി എമ്മിനെതിരെ പറഞ്ഞില്ലെങ്കിലും കോൺഗ്രസിന്റെ തെറ്റായ നയങ്ങൾ സിപിഎം തുറന്നു കാട്ടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിശദമാക്കി.

Add Asianetnews as a Preferred SourcegooglePreferred

സി പി എമ്മിനെതിരെ എന്തെങ്കിലുമൊക്കെ പറയാൻ വെല്ലുവിളിക്കുന്നെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ സ്ഥാനാർത്ഥിത്വം കോണ്‍ഗ്രസിന്‍റെ പാപ്പരത്തമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കോൺഗ്രസിനും രാഹുലിനും ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കണമെന്നും വയനാട്ടിൽ രാഹുൽ തോൽക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

ഭാവി സഖ്യസാധ്യത കൂടി തുറന്നിട്ട് സിപിഎമ്മിനെതിരെ ഒരു വാക്കും പറയില്ലെന്ന രാഹുൽഗാന്ധിയുടെ തന്ത്രപരമായ നിലപാട് വലിയ രാഷ്ട്രീയ ചർച്ചയായി മാറുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം.

കേരളത്തിൽ മത്സരിക്കാനെത്തി സിപിഎമ്മിനെതിരെ പറയില്ലെന്ന രാഹുൽഗാന്ധിയുടെ പരാമർശം പരിഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതികരിച്ചിരുന്നു. . രാഹുൽ ശത്രുപക്ഷത്ത് നിർത്തുന്നില്ലെന്ന് വ്യക്തമാക്കിയിട്ടും ആ സൗജന്യം വേണ്ടെന്ന നിലപാട് സിപിഎം തുടരുകയാണ്.