രമ്യ ഹരിദാസിനെപ്പറ്റി ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ നടത്തിയ പരാമർശം വളച്ചൊടിക്കപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. എ വിജയരാഘവൻ രമ്യ ഹരിദാസിനെ ആക്ഷേപിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു
വയനാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെപ്പറ്റി ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ നടത്തിയ പരാമർശം വളച്ചൊടിക്കപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. എ വിജയരാഘവൻ രമ്യ ഹരിദാസിനെ ആക്ഷേപിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വിജയരാഘവൻ നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പിന്തുണ.
Add Asianetnews as a Preferred Source

അതേസമയം വിജയരാഘവന്‍റെ പ്രസ്താവനയെക്കുറിച്ച് സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. ഇതിനിടെ എ വിജയരാഘവന് എതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ പൊതുപ്രവർത്തകൻ നൗഷാദ് വനിതാ കമ്മീഷനിൽ പരാതി നൽകി.
