സിനിമ കാണാനും മറ്റും സമയം ലഭിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം അതുമായി ബന്ധപ്പെട്ടതാണെങ്കിലും ഒന്നുരണ്ട് യാത്രകൾ നടത്താനായെന്ന് പിസി തോമസ്
കോട്ടയം: തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സമയങ്ങളിൽ ഏറ്റവും വലയ്ക്കുന്ന വിഷയം ചൂടാണെന്ന് കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി പിസി തോമസ്. പ്രചാരണ സമയത്ത് ഇലക്ഷൻ ചൂടിൽ യഥാർത്ഥ ചൂട് അറിഞ്ഞില്ലെന്നും പിസി തോമസ് പറയുന്നു. 23 വരെ ജയിച്ചത് താനാണ് അത് കഴിഞ്ഞുള്ളത് അപ്പോൾ നോക്കാമെന്നും പി സി തോമസ് ചിരിയോടെ പറയുമ്പോൾ വിജയപ്രതീക്ഷയിൽത്തന്നെയാണെന്ന് ഭാര്യ കൂട്ടിച്ചേർക്കുന്നു.
സിനിമ കാണാനും മറ്റും സമയം ലഭിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം അതുമായി ബന്ധപ്പെട്ടതാണെങ്കിലും ഒന്നുരണ്ട് യാത്രകൾ നടത്താനായെന്ന് പിസി തോമസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരു യമണ്ടൻ വോട്ടുകഥയിൽ പ്രതികരിക്കുകയായിരുന്നു കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് |
