ഘടകകക്ഷികളുമായുള്ള ച‌ർച്ചകൾക്ക് ശേഷം മതി കോൺഗ്രസിന്‍റെ സ്ഥാനാ‌ർത്ഥി നിർണ്ണയമെന്ന് എ,ഐ ഗ്രൂപ്പുകൾ തീരുമാനമെടുക്കുകയായിരുന്നു. ലീഗും കേരളകോൺഗ്രസും കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്.

തിരുവനന്തപുരം സ്ഥാനാർത്ഥകളുടെ പേര് ചർച്ച ചെയ്യാതെ കെപിസിസി തെര‍ഞ്ഞെടുപ്പ് സമിതി യോ​ഗം പിരിഞ്ഞു. ജില്ലാ കമ്മിറ്റികൾ നൽകിയ പട്ടികയും ചർച്ച ചെയ്തില്ല. യുഡിഎഫ് സീറ്റ് വിഭജനത്തിന് ശേഷം മതി കോൺഗ്രസ് സീറ്റ് ചര്‍ച്ചയെന്നാണ് തീരുമാനം

ഘടകകക്ഷികളുമായുള്ള ച‌ർച്ചകൾക്ക് ശേഷം മതി കോൺഗ്രസിന്‍റെ സ്ഥാനാ‌ർത്ഥി നിർണ്ണയമെന്ന് എ,ഐ ഗ്രൂപ്പുകൾ തീരുമാനമെടുക്കുകയായിരുന്നു. ലീഗും കേരളകോൺഗ്രസും കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്. ഇന്നലെ തന്നെ ഇക്കാര്യത്തിൽ ഇരു ഗ്രൂപ്പുകളും ച‌ർച്ച നടത്തുകയും തീരുമാനമെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സ്ഥാനാ‌ർത്ഥികളുടെ പേര് ച‌ർച്ച ചെയ്യാതെ ഇന്നത്തെ യോഗം അവസാനിച്ചത്. 

ഇനി തെര‌ഞ്ഞെടുപ്പ് സമിതി യോഗം ചേരാൻ സാധ്യതയില്ലെന്നാണ് സൂചന. ഇപ്പോൾ നൽകിയിരിക്കുന്ന പട്ടികയിൽ നിന്നോ മുകൾ വാസ്നിക്ക്, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവ‌ർ ചേർന്ന് തെരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങളുമായി വ്യക്തിപരമായി ച‌ർച്ച നടത്തും. ഇങ്ങനെ തീരുമാനിക്കുന്ന പേരുകൾ ഹൈക്കമാൻഡിന് കൈമാറും. അന്തിമ തീരുമാനമെടുക്കുക ഹൈക്കമാൻഡായിരിക്കും.