Asianet News MalayalamAsianet News Malayalam

ശബരിമല തമസ്കരിക്കാനാകില്ല; ടിക്കാറാം മീണയുടെ അധികാരം ചോദ്യം ചെയ്ത് കുമ്മനം

സർക്കാർ പറയുന്ന നിലപാട് പിൻവലിക്കുമോ എന്ന് ചോദിച്ച കുമ്മനം തെരഞ്ഞെടുപ്പ് ഓഫീസര്‍ അല്ല തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് അന്തിമ തീരുമാനം പറയേണ്ടതെന്നും പറഞ്ഞു. 

kummanam on electoral officer s stand over sabarimala
Author
Thiruvananthapuram, First Published Mar 13, 2019, 12:26 PM IST

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച് കുമ്മനം രാജശേഖരന്‍. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച മനുഷ്യാവകാശ ധ്വംസനങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്ന് കുമ്മനം പറഞ്ഞു. ഒരിടത്ത് ലിംഗ സമത്വം വിഷയമാണെന് സർക്കാർ പറയുമ്പോൾ ശബരിമല വിഷയം എങ്ങനെ തമസ്കരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. 

സർക്കാർ പറയുന്ന നിലപാട് പിൻവലിക്കുമോ എന്ന് ചോദിച്ച കുമ്മനം തെരഞ്ഞെടുപ്പ് ഓഫീസര്‍ അല്ല തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് അന്തിമ തീരുമാനം പറയേണ്ടതെന്നും പറഞ്ഞു. ചർച്ച ചെയ്തില്ലെങ്കിലും ജനങ്ങളുടെ മനസിൽ വിഷയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം  മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാൻ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി ടിക്കാറാം മീണയോട് തട്ടിക്കയറി. ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന മീണയുടെ നിലപാടിനെതിരെയുള്ള ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും എതിര്‍പ്പാണ് യോഗത്തില്‍ പ്രതിഫലിച്ചത്. 

ശബരിമല വിഷയം മുന്‍നിര്‍ത്തി വോട്ട് തേടേണ്ടെന്ന മീണയുടെ നിലപാട് സിപിഎമ്മിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണെന്ന വിമര്‍ശനമാണ് ബി ജെ പി ഉന്നയിക്കുന്നത്. കേട്ടുകേള്‍വി ഇല്ലാത്ത നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടേതെന്ന് കോണ്‍ഗ്രസും പറയുന്നുണ്ട്.

Follow Us:
Download App:
  • android
  • ios