Asianet News MalayalamAsianet News Malayalam

അറിഞ്ഞിടത്തോളം കുമ്മനം നല്ല മനുഷ്യന്‍; എതിര്‍ സ്ഥാനാര്‍ഥി ആരായാലും പേടിയില്ല: ശശി തരൂര്‍

വ്യക്തികൾക്കല്ല നിലപാടുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമാണ് വോട്ടു കിട്ടുകയെന്നും ശശി തരൂർ തിരുവനന്തപുരത്ത് പറഞ്ഞു. തന്റെ 10 വർഷത്തെ പ്രവർത്തനം ജനങ്ങളുടെ മുന്നിൽ ഉണ്ട്, അത് ജനം വിലയിരുത്തട്ടെയെന്ന് തരൂര്‍ 

kummanam rajasekharan is a good man and i am not afraid of opponent says sashi tharoor
Author
Thiruvananthapuram, First Published Mar 8, 2019, 3:54 PM IST

തിരുവനന്തപുരം: എതിര്‍ സ്ഥാനാര്‍ഥി ആരായാലും പേടിയില്ലെന്ന് ശശി തരൂര്‍. വ്യക്തികൾക്കല്ല നിലപാടുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമാണ് വോട്ടു കിട്ടുകയെന്നും ശശി തരൂർ തിരുവനന്തപുരത്ത് പറഞ്ഞു. തന്റെ 10 വർഷത്തെ പ്രവർത്തനം ജനങ്ങളുടെ മുന്നിൽ ഉണ്ട്, അത് ജനം വിലയിരുത്തട്ടെയെന്ന് തരൂര്‍ പറഞ്ഞു. 

നരേന്ദ്രമോദി തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ എത്തുമെന്നാണ് ആദ്യം കേട്ടത്. എന്നാൽ ആര് വന്നാലും താൻ ഉയർത്തി കാട്ടുന്നത് സ്വന്തം പ്രവർത്തനമാണന്ന് ശശി തരൂർ പറഞ്ഞു.  ബിജെപി അഞ്ച് വർഷമായി കേന്ദ്രത്തിൽ ഭരിക്കുന്നു. സിപിഎം കേരളത്തിൽ മൂന്ന് വർഷമായി ഭരണത്തിലുണ്ട്. ഞാൻ ചൂണ്ടികാട്ടുന്നത് പത്ത് വർഷമായി മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളാണന്ന് ശശി തരൂർ കൂട്ടിച്ചേര്‍ത്തു.

അടുപ്പം ഇല്ലെങ്കിലും അറിഞ്ഞിടത്തോളം നല്ല മനുഷ്യനാണ് കുമ്മനം രാജശേഖരനെന്നും തരൂർ പറഞ്ഞു. മുൻ ഗവറണറും മുൻ മന്ത്രിയുമാണ് എതിർ സ്ഥാനർഥികൾ. അവരുടെ വ്യക്തിപരമായ കാര്യങ്ങൾ പരാമർശിക്കാൻ താനില്ലെന്നും തരൂര്‍ വ്യക്തമാക്കി. ശബരിമല പ്രശ്നം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നു തോന്നുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. എൻഎസ്എസ് വോട്ടുകൾ ചിതറി പോകുമെന്നും തോന്നുന്നില്ല. വികസന പ്രവർത്തനങ്ങൾക്കാകും വോട്ടെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios