ദില്ലിയിൽ തിരക്കിട്ട ചർച്ച, കുമ്മനം മിസോറാം ഗവർണർ പദവി രാജിവച്ചേക്കും.

തിരുവനന്തപുരം: മിസോറാം ഗവർണർ പദവി രാജിവച്ച് കുമ്മനം രാജശേഖരൻ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. ഇക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന വിവരം. ഗവർണർ പദവി രാജിവയ്ക്കുന്ന കുമ്മനം തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ദില്ലിയിൽ ഇക്കാര്യത്തിൽ തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുമ്മനം തന്നെ തിരുവനന്തപുരത്ത് മത്സരത്തിന് ഇറങ്ങണമെന്നാണ് ആഎസ്എസ്എന്‍റെ നിലപാട്. ഇതടക്കമുള്ള കാര്യങ്ങളാണ് ബിജെപി ദേശീയ നേതൃത്വം പരിഗണിക്കുന്നത്.