Asianet News MalayalamAsianet News Malayalam

വിജയം തിരുവനന്തപുരത്ത് ഒതുങ്ങില്ല; എക്സിറ്റ് പോളുകളെ കുറിച്ച് കുമ്മനം

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന ബി ജെ പിയിൽ മാറ്റങ്ങൾ ഉണ്ടാകുമോ എന്നു തനിക്ക് പറയാൻ ആകില്ലെന്ന് കുമ്മനം രാജശേഖരൻ

kummanam rajasekharan reaction on exit polls loksabha election 2019
Author
Trivandrum, First Published May 20, 2019, 10:35 AM IST

തിരുവനന്തപുരം: എക്സിറ്റ് പോളുകളിൽ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയ സാധ്യത പറയുന്നുണ്ടെങ്കിലും സാധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ലെന്ന് കുമ്മനം രാജശേഖരൻ. മറ്റ് ചില മണ്ഡലങ്ങളിൽ കൂടി ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു, 

തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറികടക്കാൻ ബിജെപിയ്ക്ക് ആകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ക്രോസ് വോട്ട് നടന്നിട്ടുണ്ടോ എന്നു ഇപ്പോൾ പറയാൻ ആകില്ല . അങ്ങനെ നടന്നിട്ടുണ്ടെങ്കിലും ബി ജെ പിയുടെ സാധ്യതയെ ബാധിക്കില്ല. ക്രോസ് വോട്ടിംഗ് നടന്നാൽ അത് ഇടത് മുന്നണിക്കാകും തിരിച്ചടിയുണ്ടാക്കുകയെന്നും കുമ്മനം പറഞ്ഞു. 

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios