തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ച ബോർഡുകളും ലഭിച്ച ഷാളുകളും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന കുമ്മനം രാജശേഖരന്‍റെ പുനര്‍വ പരിപാടി നാളെ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ച ബോർഡുകളും ലഭിച്ച ഷാളുകളും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന കുമ്മനം രാജശേഖരന്‍റെ പുനര്‍വ പരിപാടി നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് കരമന ശാസ്ത്രി നഗറിലാണ് പരിപാടി. മുൻ ഡിജിപി ഡോ. ടി പി സെൻകുമാർ, ചലച്ചിത്ര താരങ്ങളായ മേനകാ സുരേഷ്, ജലജ എന്നിവർ പങ്കെടുക്കും. ഹരിത രാഷ്ട്രീയം സംശുദ്ധ ജനാധിപത്യത്തിന് എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം. ഫേസ്ബുക്ക് പേജിലാണ് കുമ്മനം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒരു ലക്ഷത്തോളം തുണിത്തരങ്ങള്‍ സ്വീകരണ പരിപാടിക്കിടെ ലഭിച്ചുവെന്നും ഇവ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റുമെന്നും കുമ്മനം നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കുമ്മനത്തിന് സ്വീകരണ പരിപാടിക്കിടെ ലഭിച്ച തുണിത്തരങ്ങളും പ്രചാരണത്തിന് ഉപയോഗിച്ച ബോര്‍ഡുകളുമാണ് കുമ്മനം മറ്റ് ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നത്.
കുമ്മനത്തിന്‍റെ കുറിപ്പ്
തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ച ബോർഡുകളും ഷാളുകളും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടി 'പുനർനവ' യുടെ ഉദ്ഘാടനം നാളെ രാവിലെ 11 ന് നടക്കും. കരമന ശാസ്ത്രി നഗറിലെ എന്റെ താത്കാലിക വസതിയിലാണ് പരിപാടി. മുൻ ഡിജിപി ഡോ. ടി പി സെൻകുമാർ, ചലച്ചിത്ര താരങ്ങളായ മേനകാ സുരേഷ്, ജലജ എന്നിവർ പങ്കെടുക്കും. ഹരിത രാഷ്ട്രീയം സംശുദ്ധ ജനാധിപത്യത്തിന് എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം.
പര്യടനത്തിനിടെ കിട്ടിയ ഷാളുകൾ, തോർത്തുകൾ, പൊന്നാട എന്നിവ ഉപയോഗിച്ച് സഞ്ചി, തൊപ്പി, ഹാൻഡ് കർച്ചീഫ്, ടൗവ്വൽ, തലയിണ കവർ എന്നിവയൊക്കെ നിർമ്മിക്കാനാണ് ഉദ്യേശിക്കുന്നത്. അതോടൊപ്പം പ്രചരണത്തിനുപയോഗിച്ച ബോർഡുകള്‍ ഗ്രോ ബാഗുകളാക്കി മാറ്റുന്നുമുണ്ട്.
ഏകദേശം ഒരു ലക്ഷത്തോളം തുണിത്തരങ്ങളാണ് സ്വീകരണ പരിപാടിക്കിടെ ലഭിച്ചത്
