മലപ്പുറം: മലപ്പുറത്ത് ലീഡ് നില  ഒരു ലക്ഷം കടന്ന്  യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി. 123727 വോട്ടിന്‍റെ ലീഡുമായാണ് കുഞ്ഞാലിക്കുട്ടി മുന്നേറുന്നത്. അതേസമയം, തനിക്ക് രാഹുല്‍ ഗാന്ധിയുടെ തൊട്ടുപിന്നിലായി പോയാല്‍ മതിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണ്.വളരെയധികം സന്തോഷവുമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി 143570 വോട്ടിന് മുന്നിലാണ്. അതേസമയം രാഹുല്‍ അമേഠിയില്‍ സ്മൃതി ഇറാനിയ്ക്ക് പിന്നിലാണുള്ളത്.