അനുനയ നീക്കം ഫലം കണ്ടു, ബിജെപിയിലേക്ക് ഇല്ലെന്ന് കെവി തോമസ്. നാളെ സോണിയാ ഗാന്ധിയെ കാണും

ദില്ലി: കോൺഗ്രസിനോട് ഇടഞ്ഞെങ്കിലും ബിജെപിയിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് കെ വി തോമസ്. കോൺഗ്രസ് നേതൃത്വം മുൻകയ്യെടുത്ത് നടത്തിയ അനുനയ നീക്കങ്ങൾ ഫലം കാണുന്നു എന്ന വിധത്തിലുള്ള വാര്‍ത്തകളാണ് കെവി തോമസ് പങ്കുവയ്ക്കുന്നത്. സോണിയാ ഗാന്ധിയെ നാളെ കണ്ട ശേഷം ഭാവി തീരുമാനിക്കും എന്ന നിലപാടിലാണ് ഇപ്പോൾ കെവി തോമസ്. 

Add Asianetnews as a Preferred SourcegooglePreferred

നിലപാട് മാറ്റത്തിന്‍റെ ഭാഗമായി കേരളാ ഹൗസിലെത്തിയ കെവി തോമസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. പിസി ചാക്കോയേയും കെവി തോമസ് കാണുന്നുണ്ട്. രാവിലെ അനുനയ നീക്കങ്ങളുടെ ഭാഗമായി വീട്ടിലെത്തിയ ചെന്നിത്തലയോട് രോഷത്തോടെയാണ് കെവി തോമസ് പ്രതികരിച്ചത്. 

ഇടഞ്ഞ് നിൽക്കുന്ന തോമസിനെ അനുനയിപ്പിക്കാൻ ഒട്ടേറെ വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ട് വച്ചിരുന്നു. ഹൈബി ഈഡൻ മത്സരിച്ച് പാര്‍ലമെന്‍റിലേക്ക് എത്തുമ്പോൾ ഒഴിവു വരുന്ന എംഎൽഎ സ്ഥാനം , യുഡിഎഫ് കൺവീനര്‍ പദവി തുടങ്ങി കോൺഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് അടക്കം സംഘടനാ പദവികളും കെ വി തോമസിന് വാഗ്ദാനം ചെയ്തിരുന്നു. നാളെ സോണിയാ ഗാന്ധിയെ കണ്ട ശേഷം തുടര്‍ തീരുമാനങ്ങൾ ഉണ്ടാകുമെന്ന നിലപാടിലാണിപ്പോൾ കെവി തോമസ്.