കൊല്ലം: ഉമ്മൻചാണ്ടിയ്ക്കും കൊല്ലത്തെ  യുഡിഎഫ് നോതാക്കുമെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്  നേതൃത്വം. ഇവന്‍റ് മാനേജ്മെന്‍റ് സംഘത്തെ ഉപയോഗിച്ച് പണം നൽകി സിപിഎം വോട്ട് വാങ്ങുന്നുവെന്ന ഉമ്മൻ ചാണ്ടിയുടെ ആരോപണത്തിന്മേലാണ് പരാതി. 

എൽഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി കെ വരദരാജനാണ് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണയ്ക്കും കൊല്ലം ജില്ലാ വരണാധികാരി എസ് കാർത്തികേയനും പരാതി നൽകിയത്. ഉമ്മൻചാണ്ടിയും, ഷിബു ബേബിജോണും, ബിന്ദുകൃഷ്ണയും തെളിവില്ലാത്ത ആരോപണം ഉന്നയിച്ച് ജനപ്രാതിനിധ്യ നിയമവും തെരഞ്ഞെടുപ്പ് ചട്ടലംഘനവും നടത്തിയെന്നാണ് എൽഡിഎഫ്   പരാതിയിൽ ചൂണ്ടികാട്ടുന്നത്. 

കോഴിക്കോട്ടെ ഇവന്‍റ് മാനേജ്മെന്‍റ്  സംഘത്തെ ഉപയോഗിച്ചാണ് സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും പണം വിതരണം ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു. പണം നൽകി വോട്ടുപിടിക്കുന്നുവെന്ന ആരോപണം ഇടതുമുന്നണിയേയും വോട്ടർമാരേയും അവഹേളിക്കലാണെന്ന് പരാതിയിൽ എൽഡിഎഫ് പറഞ്ഞു.