തിരുവനന്തപുരം: വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനെ സന്ദർശിച്ചു. കവടിയാറിലെ വിഎസിന്‍റെ വീട്ടിലെത്തിയാണ് കണ്ടത്. നാളെ പത്രിക നൽകുന്നതിന് മുന്നോടിയായായിരുന്നു സന്ദർശനം.

വട്ടിയൂർക്കാവിൽ വിജയം സുനിശ്ചിതമാണെന്ന് വി കെ പ്രശാന്ത് പ്രതികരിച്ചു. ഈ തിരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ജനങ്ങള്‍ നല്‍കില്ല എന്ന വിഎസിന്‍റെ വാക്കുകള്‍ ആവേശകരമായിരുന്നുവെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.