ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മന്ത്രി എകെ ബാലന്‍റെ മണ്ഡലമായ തരൂരിലാണ് ഏറ്റവും വലിയ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് നേടിയത് 24,839 ഭൂരിപക്ഷം

തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് മന്ത്രിസഭയിലെ 16 മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പിന്നില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധര്‍മ്മടത്ത് 4099 വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫ് നേടി. ഒപ്പം മന്ത്രി ഇ ചന്ദ്രശേഖരന്‍റെ കാഞ്ഞങ്ങാട് 2251, ഇപി ജയരാജന്‍റെ മട്ടന്നൂര്‍ 7488, പി തിലോത്തമന്‍റെ ചേര്‍ത്തല 16895 എന്നീ മന്ത്രി മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കൈ നേടാന്‍ സാധിച്ചത്. ബാക്കിവരുന്ന മന്ത്രിമാരുടെ മണ്ഡലത്തില്‍ എല്ലാം യുഡിഎഫ് മുന്നേറ്റം ആയിരുന്നു. 2016 ല്‍ 91 സീറ്റ് നേടി ഭരണത്തില്‍ എത്തിയ എല്‍ഡിഎഫ് 2019 ലോക്സഭ സീറ്റുകളിലെ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 16 മണ്ഡലങ്ങളിലേക്ക് ചുരുങ്ങി. 123 മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. ഒരു മണ്ഡലത്തില്‍ എന്‍ഡിഎ.

ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മന്ത്രി എകെ ബാലന്‍റെ മണ്ഡലമായ തരൂരിലാണ് ഏറ്റവും വലിയ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് നേടിയത് 24,839 ഭൂരിപക്ഷം ഭൂരിപക്ഷം. തോമസ് ഐസക്കിന്‍റെ ആലപ്പുഴയിലാണ് ഏറ്റവും കുറവ് ഭൂരിപക്ഷം യുഡിഎഫ് നേടിയത് 69 വോട്ടായിരുന്നു ഇത്. കെ കൃഷ്ണന്‍കുട്ടിയുടെ ചിറ്റൂര്‍, മേഴ്സികുട്ടിയമ്മയുടെ കുണ്ടറ, രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കണ്ണൂര്‍, എസി മൊയ്തീന്‍റെ കുന്നംകുളം എന്നിവിടങ്ങളില്‍ യുഡിഎഫ് മേല്‍ക്കൈ 20000 വോട്ടിന് മുകളിലായിരുന്നു.