മലപ്പുറം: വയനാട് മണ്ഡലം ഇടത് മുന്നണിക്ക് ബാലികേറാമല അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇക്കാര്യം എല്ലാവര്‍ക്കും ബോധ്യമാകുമെന്നും കോടിയേരി ബാലകൃഷ്ണൻ മലപ്പുറത്ത് പറഞ്ഞു. 

വീരേന്ദ്രകുമാറിന് വലിയ സ്വാധീനം വയനാട്ടിലുണ്ട്. വീരേന്ദ്രകുമാർ പോയതോടെ വയനാട്ടിൽ യുഡിഎഫിന്‍റെ അടിത്തറ ദുർബലമായെന്നും കോടിയേരി പറഞ്ഞു. 

രാഹുൽ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധയിലേക്ക് എത്തിയ മണ്ഡലത്തിൽ വൻ പ്രാചാരണമാണ് ഇടത് മുന്നണി നടത്തുന്നത്.