തിരുവനന്തപുരം: കേരളത്തില്‍ യു ഡി എഫ് തരംഗം ആഞ്ഞടിക്കുമെന്നാണ് ബഹുഭൂരിപക്ഷം സര്‍വ്വെകളും വ്യക്തമാക്കുന്നത്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളായ മനോരമയും മാതൃഭൂമിയും നടത്തിയ സര്‍വ്വെകളും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. എക്കാലത്തും ഇടതുകോട്ടകളെന്ന് പേരുകേട്ട വടക്കന്‍ കേരളം ഇക്കുറി മനസ് മാറ്റുന്നുവെന്നാണ് എക്സിറ്റ്പോളുകള്‍ ചൂണ്ടികാട്ടുന്നത്.

മനോരമ ന്യൂസ് - കാര്‍വി എക്സിറ്റ് പോള്‍ ഫലവും  മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യ സര്‍വ്വെ ഫലവും വിരല്‍ ചൂണ്ടുന്നത് സമാന സാഹചര്യം തന്നെയാണ്. വടക്കന്‍ കേരളത്തില്‍ യു ഡി എഫ് തരംഗമെന്നാണ് സര്‍വ്വെകള്‍ പറയുന്നത്. മാതൃഭൂമി സര്‍വ്വെ പ്രകാരം എട്ടില്‍ ആറ് സീറ്റുകളും യു ഡി എഫ് കൊണ്ടുപോകും. പാലക്കാടും കോഴിക്കോടും മാത്രമാണ് ഇടതിന് വിജയസാധ്യത പ്രവചിക്കുന്നത്. മനോരമയാകട്ടെ എട്ടില്‍ അഞ്ച് സീറ്റുകളാണ് യു ഡി എഫ് സ്വന്തമാക്കുമെന്ന് പറയുന്നത്. എല്‍ ഡി എഫിനാകട്ടെ പാലക്കാട് മാത്രമാണ് വിജയം ഉറപ്പ് നല്‍കുന്നത്. കണ്ണൂരും കോഴിക്കോടും ഫോട്ടോഫിനിഷെന്നാണ് സര്‍വ്വെ പറയുന്നത്.

ദേശീയ മാധ്യമങ്ങളുടെ സര്‍വ്വെയും കേരളത്തില്‍ യു ഡി എഫ് മുന്നേറ്റമാണ് പ്രവചിക്കുന്നത്. സി എന്‍ എന്‍ ന്യൂസ് 18 മാത്രമാണ് കേരളത്തില്‍ ഇടതുമുന്നേറ്റം പ്രവചിക്കുന്നത്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.