തിരുവനന്തപുരം: താന്‍ തിരുവനന്തപുരത്തുകാരനായത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍. തിരുവനന്തപുരം മണ്ഡലത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ദിവാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സിപിഎം-സിപിഐ ഒത്തൊരുമ വിജയത്തിൽ നിർണായക പങ്കുവഹിക്കും. പോളിങ് ശതമാനത്തിലെ വർധനവ് ഗുണം ചെയ്യും. വോട്ടിംഗ് ശതമാനം വർധിച്ചാൽ ഇടതുപക്ഷം ജയിക്കുമെന്നുറപ്പാണെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു. 

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. കോൺഗ്രസിന്റെ വോട്ട് മറഞ്ഞിട്ടുണ്ട്. ഇത് മറ്റ് രണ്ടു മുന്നണികൾക്കും ലഭിക്കും. തീരദേശ വോട്ടുകൾ  ഇടത്മുന്നണിക്ക് അനുകൂലമാകുമെന്നും കോൺഗ്രസിന്‍റെ പല ബൂത്തുകളും നിർജീവമായിരുന്നുവെന്നും ദിവാകരന്‍ വ്യക്തമാക്കി.