Asianet News MalayalamAsianet News Malayalam

ലോക്സഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് പടിഞ്ഞാറൻ യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെയും എസ്.പി, ബി.എസ്.പി, ആര്‍.എൽ.ഡി പാര്‍ടികളുടെയും റാലികൾ നടക്കും

Lok Sabha Election 2019 First Phase Notification
Author
Kerala, First Published Apr 9, 2019, 6:14 AM IST

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 543 മണ്ഡലങ്ങളിലെ 91 സീറ്റിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ് നടക്കുക. ആന്ധ്രയിൽ ലോക്സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കും. ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളും,ബീഹാറിലെ നാല് മണ്ഡലങ്ങളും, തെലങ്കാനയിലെ 17 മണ്ഡലങ്ങളും ഉൾപ്പടെ 20 സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്. 

പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് പടിഞ്ഞാറൻ യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെയും എസ്.പി, ബി.എസ്.പി, ആര്‍.എൽ.ഡി പാര്‍ടികളുടെയും റാലികൾ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും റാലികളിൽ പങ്കെടുക്കും. മഹാരാഷ്ട്രയിലെ റാലിയിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും മോദിയും നാല് വർഷത്തിനു ശേഷമാണ് ഒന്നിച്ച് പങ്കെടുക്കുന്നത്.

Follow Us:
Download App:
  • android
  • ios