ദില്ലി: 17 -ാം ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാര്‍ത്ഥിയായ വാരാണസി ഉൾപ്പടെ 59 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 

ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങൾ, പഞ്ചാബിലെ 13, ബീഹാറിലും മധ്യപ്രദേശിലുമായി എട്ട് വീതം മണ്ഡലങ്ങളിലും പശ്ചമബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും ഹിമാചൽപ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലുമായി അഞ്ച് മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. 

വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വന്നു തുടങ്ങും. സ്വന്തം മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബരദിനാഥില്‍ പ്രാര്‍ത്ഥനയിലാണ്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.