വി പി സാനുവിനെ കാണണം എന്ന് പറഞ്ഞു കരയുന്ന രണ്ടു വയസ്സുകാരനായിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യൽ മീഡിയയിലെ താരം. യു ഡി എഫ് സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിയെ കാണിച്ചു തരാം എന്ന് പറയുമ്പോൾ വിപി സാനുവിനെ തന്നെ കാണണം എന്ന് പറഞ്ഞായിരുന്നു ഫൈസാൻ കരഞ്ഞത്. വീഡിയോ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ അത് സാനുവിന്റെ ശ്രദ്ധയിലും പെട്ടു.

മലപ്പുറം: തന്നെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ കുഞ്ഞുഫൈസാന് സമ്മാനവുമായി വിപി സാനുവെത്തി. ഉമ്മയും പൂച്ചെണ്ടും നൽകി സാനുവിനെ സ്വീകരിച്ച ശേഷം മടിയിലിരുന്ന് കുറേ നേരം ഫൈസാൻ സംസാരിച്ചു. കളിയും ചിരിയുമായി സാനുവിന്റെ മടിയിലിരുന്ന ഫൈസാന് പക്ഷെ, സാനു യാത്ര ചോദിച്ചത് അത്രയ്ക്കങ്ങ് ഇഷ്ടമായില്ല. താനും വരുന്നുവെന്നായി അവൻ. എങ്കിലും ഒടുവിൽ സാനൂക്കക്ക് എല്ലാരും വോട്ട് ചെയ്യണം എന്ന് പറഞ്ഞ് അവൻ യാത്രയാക്കി. പാതി മുറിഞ്ഞ അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് അരിവാൾ ചുറ്റിക നക്ഷത്രം അടയാളമെന്നും അവൻ പറഞ്ഞു.

വി പി സാനുവിനെ കാണണം എന്ന് പറഞ്ഞു കരയുന്ന രണ്ടു വയസ്സുകാരനായിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യൽ മീഡിയയിലെ താരം. യു ഡി എഫ് സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിയെ കാണിച്ചു തരാം എന്ന് പറയുമ്പോൾ വിപി സാനുവിനെ തന്നെ കാണണം എന്ന് പറഞ്ഞായിരുന്നു ഫൈസാൻ കരഞ്ഞത്. വീഡിയോ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ അത് സാനുവിന്റെ ശ്രദ്ധയിലും പെട്ടു.

തുടർന്നാണ് മലപ്പുറം ചെമ്മങ്കടവിലെ ഫൈസാന്റെ വീട്ടിലേക്ക് വി പി സാനു എത്തിയത്.ഫൈസാന്റേയും കുടുംബത്തിനെയുമൊപ്പം സമയം ചെലവിട്ട സാനു കുരുന്നിനു ഫുട്ബാൾ സമ്മാനിച്ചാണ് മടങ്ങിയത്.

മലപ്പുറം ജില്ലയിലെ കോഡൂർ പഞ്ചായത്തിലെ ചെമ്മങ്കടവ് കളത്തിങ്ങൽതൊടി ലുബ്‌ന-നിഷാദ് ദമ്പതികളുടെ ഏക പുത്രനാണ് ഫൈസാൻ. ഡിവൈഎഫ്ഐ പ്രവർത്തകനാണ് നിഷാദ്. തെരഞ്ഞെടുപ്പ് തിരക്കിനിടയിലും ഫൈസാനെ കാണാൻ സാനു എത്തിയതിന്റെ സന്തോഷത്തിലാണ് കുടുബം.

എല്ലാം ഒരു കുട്ടിക്കളിയല്ലേ എന്നായിരുന്നു ഫൈസാന്റെ വീഡിയോടുള്ള സാനുവിന്റെ പ്രതികരണം. ഈ സ്നേഹം ഏറെ ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

മലപ്പുറത്ത് സിപിഎം സ്ഥാനാർത്ഥിയാണ് എസ്എഫ്ഐ നേതാവായ വിപി സാനു. 

"