തിരുവനന്തപുരം: പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ ബഹുദൂരം പിന്നിലാക്കി ഇടത്-വലത് മുന്നണി സ്ഥാനാർത്ഥികൾ. ശശി തരൂരാണ് തിരുവനന്തപുരത്ത് മുന്നേറുന്നത്. തൊട്ടുപിന്നിൽ ഇടത് സ്ഥാനാർത്ഥി സി ദിവാകരനാണ്. തരൂരിനിപ്പോൾ 2308 വോട്ടിന്റെ ലീഡാണ് ഉള്ളത്.