Asianet News MalayalamAsianet News Malayalam

'വോട്ട് അയ്യന്'; തന്‍റെ പേരില്‍ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് എം ജയചന്ദ്രന്‍

 'എന്‍റെ വോട്ടം ഇക്കുറി അയ്യന് വേണ്ടി...' എന്ന് കുറിപ്പോടെ തന്‍റെ ചിത്രം സഹിതം പ്രചരിക്കുന്നതുമായി ഒരു ബന്ധവിമില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയചന്ദ്രന്‍ അറിയിച്ചത്

m jayachandran against false propaganda
Author
Thiruvananthapuram, First Published Apr 10, 2019, 11:26 PM IST

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെ ചിലര്‍ തന്‍റെ പേരില്‍ നടത്തുന്നത് വ്യാജ പ്രചാരണമെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. 'എന്‍റെ വോട്ട് ഇക്കുറി അയ്യന് വേണ്ടി...' എന്ന് കുറിപ്പോടെ തന്‍റെ ചിത്രം സഹിതം പ്രചരിക്കുന്നതുമായി ഒരു ബന്ധവുമില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയചന്ദ്രന്‍ അറിയിച്ചത്.

തന്‍റെ മതം സംഗീതമാണ്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ഒപ്പം അയ്യപ്പസ്വാമി വിശ്വാസിയുമാണ്. എവിടെയും അത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി.

എം ജയചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഈ പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ല ...THIS IS TO MAKE IT ABSOLUTELY CLEAR THAT I HAVE NEVER MADE SUCH A STATEMENT ANYWHERE.....I am not part of any political party or brand & my religion is music...I am a devotee of Ayyappa swami & I have been to Sabarimala thirty five times...
I believe in Tatvamasi & hence wish peace to prevail for us to get spiritually enlightened.I WANT TO UNDERLINE THAT I HAVE NOTHING TO DO WITH THIS FALSE PROPAGANDA..
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ - WhatsApp, ഫെയ്സ്ബുക്ക്, മറ്റ് സ്പെയ്സുകൾ എന്നിവയിൽ റൗണ്ടുകൾ ചെയ്യുന്നു ... ഞാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ല.ഭാഗമല്ല.എന്റെ മതം സംഗീതം ... ഞാൻ അയ്യപ്പ സ്വാമി ഭക്തനാണ്....
ഞാൻ തത്വാമാസിയിൽ വിശ്വസിക്കുന്നു, അതിനാൽ നമ്മെ ആത്മീയമായി പ്രകാശിപ്പിക്കാൻ സമാധാനം ആഗ്രഹിക്കുന്നു.

Follow Us:
Download App:
  • android
  • ios