കൊല്‍ക്കത്ത: ബിജെപി 440 വാള്‍ട്ട്‌ പ്രഹരശേഷിയുള്ള അപകടമാണെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജി. രാജ്യത്തിന്റെ ദുരന്തമാണ്‌ ആ പാര്‍ട്ടിയെന്നും അവര്‍ അഭിപ്രായപ്പെട്ടു.

"രണ്ടാം വട്ടവും അധികാരത്തിലേറിയാല്‍ മോദിയും ബിജെപിയും കൂടി രാജ്യത്തെ നശിപ്പിക്കും. രാജ്യത്തിന്‌ ഏറ്റവും വലിയ അപകടമാണ്‌ ബിജെപി, 440 വാള്‍ട്ട്‌ വൈദ്യുതി പോലെ." തെരഞ്ഞെടുപ്പ്‌ റാലിയില്‍ മമത പറഞ്ഞു.

മോദിയുടെ കീഴില്‍ രാജ്യമെമ്പാടും കലാപങ്ങള്‍ പോലെയുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുമ്പോള്‍ അത്‌ ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്ന്‌ അവകാശപ്പെടാന്‍ എങ്ങനെ ബിജെപിക്ക്‌ കഴിയുന്നെന്നും മമത ചോദിച്ചു.