പെരുമ്പാവൂര്‍: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ ഇടത്‌ സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകനുമായ ഇന്നസെന്റിന്‌ വേണ്ടി നടന്‍ മമ്മൂട്ടി പ്രചാരണത്തിനെത്തി. പെരുമ്പാവൂരില്‍ നടന്ന റോഡ്‌ഷോയിലാണ്‌ മമ്മൂട്ടി പങ്കെടുത്തത്‌.

 പ്രചാരണവാഹനത്തിലേക്ക്‌ അപ്രതീക്ഷിതമായി ആയിരുന്നു താരത്തിന്റെ കടന്നുവരവ്‌. യാത്രക്കിടെ ഇന്നസെന്റിന്റെ പ്രചാരണവാഹനം കണ്ടപ്പോള്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒപ്പം കൂടിയതാണെന്ന്‌ മമ്മൂട്ടി പറഞ്ഞു. സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഇന്നസെന്റിന്‌ എല്ലാ വിധ ആശംസകളും നേരുന്നതായും അദ്ദേഹം അറിയിച്ചു.

പ്രചാരണവാഹനത്തിലേക്ക്‌ മമ്മൂട്ടി എത്തിയതോടെ റോഡ്‌ഷോയില്‍ പങ്കെടുത്ത അണികളും ആവേശത്തിലായി. സംവിധായകന്‍ കമല്‍ ആണ്‌ നേരത്തെ റോഡ്‌ ഷോ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌.