തന്റെ സുഖമില്ലാത്ത അമ്മയെയും തോളിലേറ്റി വോട്ടിടാനായി പോളിങ് ബൂത്തിലെത്തിയ മകന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് 51 മണ്ഡലങ്ങളിലായി പുരോഗമിക്കുകയാണ്. നിരവധി പേരാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനു വേണ്ടി വിവിധ പോളിങ് ബൂത്തുകളിൽ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത്.

തന്റെ സുഖമില്ലാത്ത അമ്മയെയും തോളിലേറ്റി വോട്ടിടാനായി പോളിങ് ബൂത്തിലെത്തിയ മകന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.105 വയസ്സുള്ള അമ്മയെയാണ് മകൻ തന്റെ തോളിലേറ്റി പോളിങ് ബൂത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ ആണ് പുറത്തുവിട്ടത്. ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള 450-ാം നമ്പർ പോളിങ് ബൂത്തിലാണ് സംഭവം.

Scroll to load tweet…

അതേസമയം അച്ഛന്റെ ശവസംസ്കാരം കഴിഞ്ഞ് അതേ വേഷത്തിലാണ് മധ്യപ്രദേശിലെ പോളിങ് ബൂത്തിലേക്ക് യുവാവ് എത്തിച്ചേർന്നത്. യുവാവിന്റെ ചിത്രവും എഎൻഐയാണ് ട്വീറ്റ് ചെയ്തത്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് യുവാവിന് പിന്‍തുണയുമായി രം​ഗത്തെത്തിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തിൽ 51 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അമേഠിയും റായ്ബറേലിയും അടക്കം ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലെ 12 ഉം മധ്യപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ 7 വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ബിഹാറിലെ 5 സീറ്റുകളിലും ഝാര്‍ഘണ്ഡിലെ 4 സീറ്റിലും ജനങ്ങൾ ഇന്ന് വോട്ട് ചെയ്യും. രാഹുൽ ഗാന്ധിയും സ്മൃതി ഇറാനിയും പോരാട്ടത്തിനിറങ്ങുന്ന അമേഠി തന്നെയാണ് ഈ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം.