Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസിന്റെയും ബിജെപിയുടെയും പ്രകടനപത്രികയിൽ വോട്ടർമാർ വിശ്വസിക്കരുതെന്ന് ബിഎസ്പി നേതാവ് മായാവതി

''ഏത് വിധേനയും അവർ നിങ്ങളെ പാട്ടിലാക്കാൻ നോക്കും. അതിന് വേണ്ടി എന്ത് പൊടിക്കൈകളും അവർ പ്രയോ​ഗിക്കും. എന്നാൽ അവരുടെ കപടവാ​ഗ്ദാനങ്ങളിൽ വീണു പോകരുത്.'' മായാവതി അണികളോട് പറഞ്ഞു. 

mayavati says do not believe in manifestos of congress and bjp
Author
Uttar Pradesh, First Published Apr 9, 2019, 2:35 PM IST

ദില്ലി: കോൺ​ഗ്രസും ബിജെപിയും പുറത്തിറക്കിയ പ്രകടനപത്രികകളിലെ വാ​ഗ്ദാനങ്ങളിൽ വിശ്വസിക്കരുതെന്ന് ബിഎസ്പി നോതാവ് മായാവതി. 
ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മായാവതി. ബിജെപിയ്ക്ക് എതിരെയുള്ള എല്ലാ സഖ്യക​ക്ഷികളായ സ്ഥാനാർത്ഥികൾക്കും വോട്ട് നൽകി ബിജെപിയ്ക്ക് തക്കതായ ശിക്ഷ നൽകണമെന്നും മായാവതി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ബിജെപിയും കോൺ​ഗ്രസും നൽകുന്ന പഞ്ചസാര പുരട്ടിയ വാ​ഗ്ദാനങ്ങളിൽ വീണു പോകരുതെന്നാണ് മായാവതി പ്രവർത്തകർക്ക് നൽകിയ മുന്നറിയിപ്പ്.

മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് സർവ്വെകളിലും വഞ്ചിതരാകരുതെന്ന് മായാവതി കൂട്ടിച്ചേർത്തു. ഏത് വിധേനയും അവർ നിങ്ങളെ പാട്ടിലാക്കാൻ നോക്കും. അതിന് വേണ്ടി എന്ത് പൊടിക്കൈകളും അവർ പ്രയോ​ഗിക്കും. എന്നാൽ അവരുടെ കപടവാ​ഗ്ദാനങ്ങളിൽ വീണു പോകരുത്. മായാവതി അണികളോട് പറഞ്ഞു. പൊള്ളയായ വാ​ഗ്ദാനങ്ങൾ നൽകുകയാണ് ബിജെപി ചെയ്യുന്നത്. മാത്രമല്ല അവരുടെ പ്രവർത്തനങ്ങൾ എല്ലാം വെറും നാട്യങ്ങൾ മാത്രമായി മാറുകയും ചെയ്യുന്നു. എന്നാൽ‌ സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന മേഖലയിൽ നിന്ന് പ്രവർത്തിച്ചു തുടങ്ങാനാണ് ബിഎസ്പിയുടെ തീരുമാനം. ബിഎസ്പി ഇതുവരെ തെര‍ഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയിട്ടില്ല.

ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് റാലിക്കിടെ മായാവതി നടത്തിയ പ്രസം​ഗം വിവാദത്തിലെത്തിയിരുന്നു. മുസ്‌ലിങ്ങൾ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന മായാവതിയുടെ പ്രസം​ഗം വിവാദമായതോടെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പ്രാദേശിക ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഉത്തർപ്രദേശിൽ കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ല. അതിനാൽ മുസ്‌ലിങ്ങൾ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്നും എസ്പി-ബിഎസ്പി സഖ്യത്തിനുതന്നെ വോട്ട് ചെയ്യണമെന്നുമായിരുന്നു മായാവതി പ്രസം​ഗത്തിൽ ആവശ്യപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios