Asianet News MalayalamAsianet News Malayalam

ഗോവയിൽ ന്യൂനപക്ഷ സമുദായം ബിജെപിക്ക് വോട്ട് ചെയ്യും; മുഖ്യമന്ത്രി പ്രമോദ് സാവന്ത്

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തെ എങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് നയിച്ചതെന്ന് ന്യൂനപക്ഷ വോട്ടർമാർക്ക് അറിയാമെന്നും പ്രമോദ് സാവന്ത് പറഞ്ഞു. പനാജിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Minority Community In Goa Will Vote For BJP says Chief Minister Pramod Sawant
Author
Panaji, First Published Apr 8, 2019, 5:46 PM IST

പനാജി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗോവയിൽ ന്യൂനപക്ഷ സമുദായം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തെ എങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് നയിച്ചതെന്ന് ന്യൂനപക്ഷ വോട്ടർമാർക്ക് അറിയാമെന്നും പ്രമോദ് സാവന്ത് പറഞ്ഞു. പനാജിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ സമുദായത്തിലെ വോട്ടർമാർ മികച്ച വിദ്യാഭ്യാസമുള്ളവരാണ്. അവർ ദേശീയമാധ്യമങ്ങൾ വായിക്കുകയും ടിവി കാണുകയും ചെയ്യുന്നവരാണ്. അതിലൂടെ മോദി സർക്കാർ ചെയത് വികസന പ്രവർത്തങ്ങളെക്കുറിച്ച് അവർക്ക് അറിയാം. അവർ ബിജെപിക്കൊപ്പമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിന് വേണ്ടിയുള്ളതാണ്. ഈ തെരഞ്ഞെടുപ്പ് ജാതികൾക്കും മതങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തരുതെന്നും സാവന്ത് കൂട്ടിച്ചേർത്തു. 

​ഗോവയിലെ ആകെ വോട്ടർമാരിൽ 27 ശതമാനവും ക്രിസ്ത്യാനികളാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറെ ​ഗോവയിൽ ബിജെപി സിറ്റിങ് എംപി ശ്രീപദ് നായിക്കും തെക്കെ ഗോവയിൽ നരേന്ദ്ര സവിക്കാറുമാണ് മത്സരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios