കോണ്‍ഗ്രസ്-ബിജെപി ഇതര ഫെഡറല്‍ മുന്നണിയുണ്ടാക്കാനായി ശ്രമിക്കുന്ന ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം സ്റ്റാലിനെ സന്ദര്‍ശിച്ചിരുന്നു.

ചെന്നൈ: ബിജെപിയോ കോണ്‍ഗ്രസോ അല്ലാതെ ഒരു ഫെഡറല്‍ മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ സാധ്യതയില്ലെന്ന് ഡിഎംകെ പ്രസിഡന്‍റ് എംകെ സ്റ്റാലിന്‍. എന്നാല്‍ തീരുമാനങ്ങള്‍ മേയ് 23 ന് നടക്കുന്ന വോട്ടെണ്ണലിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസ്-ബിജെപി ഇതര ഫെഡറല്‍ മുന്നണിയുണ്ടാക്കാനായി ശ്രമിക്കുന്ന ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം സ്റ്റാലിനെ സന്ദര്‍ശിച്ചിരുന്നു. 
തുടര്‍ന്ന് സ്റ്റാലിന്‍ ഫെഡറല്‍ മുന്നണിയുടെ ഭാഗമാകുമെന്നും യുപിഎ വിടുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ചന്ദ്രശേഖര റാവുവിന്‍റെ തമിഴ്നാട് സന്ദര്‍ശനം മുന്നണിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നില്ലെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.