പ്രധാനമന്ത്രി മോദി ഒരു വിശ്വാസിയാണ്. അദ്ദേഹത്തിന്‍റെ മതപരമായ ആചാരങ്ങളില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല- ത്യാഗി വ്യക്തമാക്കി. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് യാത്രക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ മോദിയെ അനുകൂലിച്ച് ജെഡിയു നേതാവ് കെ സി ത്യാഗി. മോദി ഒരു വിശ്വാസിയാണെന്നും അദ്ദേഹത്തിന്‍റെ കേദാര്‍നാഥ് സന്ദര്‍ശനത്തെ സംശയിക്കേണ്ടെന്നും ത്യാഗി പറഞ്ഞു. 

ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുമ്പോഴായിരുന്നു ത്യാഗി മോദിയെ പിന്തുണച്ചത്. പ്രധാനമന്ത്രി മോദി ഒരു വിശ്വാസിയാണ്. അദ്ദേഹത്തിന്‍റെ മതപരമായ ആചാരങ്ങളില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല- ത്യാഗി വ്യക്തമാക്കി. 

മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തിനും ധ്യാനത്തിനും എതിരെ നിരവധി നേതാക്കളാണ് ആരോപണമുന്നയിച്ചത്. മോദിയുടെ സന്ദര്‍ശനം നാടകമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇവിഎം, തെരഞ്ഞെടുപ്പ് പട്ടികയിലും തിരിമറികള്‍ നടത്തിയ ശേഷമാണ് മോദി സേന കേദാര്‍നാഥിലെ നാടകത്തിന് ഇറങ്ങിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടേയും മോദി സേനയുടേയും മുന്നില്‍ കീഴടങ്ങിയെന്ന് ഇന്ത്യക്കാര്‍ക്ക് വ്യക്തമായെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.