23ന് അറിയാം ആരാണ് അർജുനനെന്നും ദുര്യോധനനെന്നുമായിരുന്നു പ്രിയങ്കയുടെ ദുര്യോധനൻ പരാമർശത്തിന് അമിത്ഷായുടെ മറുപടി.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദുര്യോധനനെന്ന് വിളിച്ച് പ്രിയങ്ക ഗാന്ധി. മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണ്. മോദിയുടെ പതനവും ദുര്യോധനന് സംഭവിച്ച പോലെ തന്നെയാവുമെന്നും പ്രിയങ്ക പറഞ്ഞു. ഉപദേശിക്കാൻ പോയ കൃഷ്ണനെപ്പോലും ദുര്യോധനൻ ബന്ധിയാക്കിയെന്നും സർവ്വ നാശത്തിന്‍റെ കാലത്ത് വിവേകം മരിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. 

അതേ സമയം പ്രിയങ്ക ഗാന്ധിയുടെ ദുര്യോധനൻ പരാമർശത്തിന് മറുപടിയുമായി അമിത് ഷാ രംഗത്തെത്തി. 23-ന് അറിയാം ആരാണ് അർജുനനെന്നും ദുര്യോധനനെന്നുമായിരുന്നു അമിത്ഷായുടെ മറുപടി.

Scroll to load tweet…