Asianet News MalayalamAsianet News Malayalam

രണ്ടാം മോദി മന്ത്രിസഭ: സത്യപ്രതിജ്ഞ നാളെ; മന്ത്രിമാരെ ഇന്ന് രാത്രിയോടെ തീരുമാനിക്കും

സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ മമതാ ബാനർജി ഇന്ന് ദില്ലിയിൽ എത്തും. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക

Modi's swearing-in ceremony tomorrow : Ministers will be decided tonight
Author
Delhi, First Published May 29, 2019, 6:11 AM IST

ദില്ലി:  നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ. വൈകിട്ട് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിലാകും സത്യപ്രതിജ്ഞ. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകും. ഇന്നലെ ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചകൾ ഇന്നും തുടരും. 

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പടെ ഉദ്യോഗസ്ഥരുടെ തീരുമാനവും ഇന്നുണ്ടാകും. അമിത് ഷാ മന്ത്രിയാകുമെന്ന അഭ്യൂഹങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. 

സത്യപ്രതിജ്ഞ ചടങ്ങിന് പാകിസ്ഥാൻ ഒഴികെയുള്ള അയൽ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. സത്യപ്രതിജ്ഞാചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാർക്ക് ക്ഷണമുണ്ട്. 

ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ഇന്ന് ദില്ലിയിൽ എത്തും. ഒഡീഷയിൽ നവീൻപട്നായിക് മന്ത്രിസഭയുടെ സത്യപ്രതിജ്‍ഞ ഇന്ന് നടക്കും. ആന്ധ്രാപ്രദേശിൽ ജഗൻമോഹൻ റെഡ്ഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്കാണ്.

Follow Us:
Download App:
  • android
  • ios