Asianet News MalayalamAsianet News Malayalam

ഇത് 'ഹിന്ദു തീവ്രവാദ' ആരോപണത്തിനുള്ള മറുപടി; പ്ര​ഗ്യ സിം​ഗിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച് മോദി

2008 ൽ നടന്ന മലേ​ഗാവ് സ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട സയ്യിദ് അസർ നിസാർ അഹമ്മദിന്റെ അച്ഛൻ നിസാർ അഹമ്മദ് സയ്യദ് ബിലാൽ പ്ര​ഗ്യയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോടതിയിൽ ഹർജി നൽകിയിരുന്നു.

modi supports pragya singh thakkur candidature
Author
New Delhi, First Published Apr 20, 2019, 12:10 PM IST

ദില്ലി: മലേ​ഗാവ് സ്ഫോടനക്കേസിലെ പ്രതി സാധ്വി പ്ര​ഗ്യ സിം​ഗ് താക്കൂറിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു സംസ്കാരത്തെ തീവ്രവാദമെന്ന് മുദ്ര കുത്തുന്നവർക്കുള്ള മറുപടിയാണിതെന്നും കോൺ​ഗ്രസ് നൽകേണ്ടി വരുന്ന വിലയാണിതെന്നുമാണ് മോദി പ്ര​ഗ്യയുടെ സ്ഥാനാർത്ഥിത്വത്തെ വിലയിരുത്തുന്നത്. മലേ​ഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്ര​ഗ്യ സിം​ഗ് താക്കൂർ ജാമ്യത്തിലിറങ്ങിയാണ് ബിജെപി സീറ്റില്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ഭോപ്പാലിലാണ് പ്ര​ഗ്യ സിം​ഗ് സ്ഥാനാർത്ഥിയാകുന്നത്. 

2008 ൽ നടന്ന മലേ​ഗാവ് സ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട സയ്യിദ് അസർ നിസാർ അഹമ്മദിന്റെ അച്ഛൻ നിസാർ അഹമ്മദ് സയ്യദ് ബിലാൽ പ്ര​ഗ്യയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോടതിയിൽ ഹർജി നൽകിയിരുന്നു. കൂടാതെ ജാമ്യത്തിലിറങ്ങി സ്ഥാനാർത്ഥിയായ പ്ര​ഗ്യ സിം​ഗിനെതിരെ കോൺ​ഗ്രസ് രൂക്ഷഭാഷയിൽ പ്രതിഷേധമറിയിച്ചിരുന്നു.

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എടിഎസ് മേധാവി ഹേമന്ത് കർക്കറെയ്ക്ക് എതിരെ പ്ര​ഗ്യ സിം​ഗ് നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഹേമന്ത് കർക്കറയെ താൻ ശപിച്ചു കൊന്നതാണെന്നായിരുന്നു പ്ര​ഗ്യയുടെ വെളിപ്പെടുത്തൽ. പ്രസ്താവനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തതിനെ തുടർന്ന് പ്ര​ഗ്യയ്ക്ക് പ്രസ്താവന പിൻവലിക്കേണ്ടി വന്നു. തീർത്തും വ്യക്തിപരമാണ് ഈ പ്രസ്താവനയെന്ന് ചൂണ്ടിക്കാണിച്ച് ബിജെപിയും രം​ഗത്തെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios