ദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. രാവിലെ പതിനൊന്നിന് ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് ആദ്യ റാലി. പിന്നീട് ജമ്മുകശ്മീരിലെയും ഉത്തരാഖണ്ഡിലെയും റാലികളില്‍ പങ്കെടുക്കും.

വെള്ളിയാഴ്ച ഒഡീഷയിലും തെലങ്കാനയിലും ആന്ധ്രയിലും തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി സംസാരിക്കും. അതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഉത്തര്‍ പ്രദേശിലെ റോഡ് ഷോ ഇന്ന് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെത്തും. ബൂത്ത് തല നേതാക്കളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തും. നാളെ അയോധ്യയിലാണ് റോഡ് ഷോ സമാപിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി ഇന്ന് ഹരിയാനയില്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്.