ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം എല്ലാം അവസാനിച്ചു. ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ നാളെ 59 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി മണ്ഡലവും അതില്‍ ഉള്‍പ്പെടും.

തന്‍റെ മണ്ഡലത്തില്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഏറെ ദൂരം അകലെയായിരിക്കും പ്രധാനമന്ത്രി, അതും എല്ലാ തിരക്കുകളില്‍ നിന്നും അകന്ന് ഒരു സ്ഥലത്ത്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെയും ബദരിനാഥിലെയും പുണ്യ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കാനായി മോദി എത്തുമെന്നാണ് പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മെെ നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോദിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘം ഇതിനകം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ എത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്നാണ് പ്രധാനമന്ത്രി കേദാര്‍നാഥില്‍ എത്തുക. നാളെ ബദരിനാഥിലേക്ക് പോകും. കേദാര്‍നാഥ് മാത്രം സന്ദര്‍ശിക്കാനാണ് പ്രധാനമന്ത്രി ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് അത് ബദരിനാഥിലേക്ക് കൂടി നീട്ടുകയായിരുന്നു.

മോദിയുടെ താമസസൗകര്യം അടക്കമുള്ളവ ഇതിനകം ഒരുക്കിയിട്ടുണ്ട്. ഒപ്പം കനത്ത മഞ്ഞുവീഴ്ചയുണ്ടായാല്‍ അതിവേഗം മോദിയെ മാറ്റുന്നതിനുള്ള പദ്ധതിയും തയാറായി. പ്രധാനമന്ത്രിക്ക് ധ്യാനിക്കാനായി ഒരു ഗുഹ പ്രത്യേകം തയാറാക്കിയിട്ടുണ്ടെന്നും മെെ നേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരാഖണ്ഡുമായി വലിയ ആത്മബന്ധം പുലര്‍ത്തുന്നയാളാണ് മോദി.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.