വാരണാസി: മൃഗീയ ഭൂരിപക്ഷത്തിന്‍റെ പിന്തുണയോടെ അധികാരം നിലനിര്‍ത്തിയ നരേന്ദ്ര മോദി സത്യപ്രതിജ്ഞയ്ക്ക് മുമ്പ് വാരണാസിയിലെത്തുമെന്ന് സൂചന. മോദിയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

വാരണാസി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ മോദി 4,79,505 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി നിരവധി തവണ മണ്ഡലം സന്ദര്‍ശിച്ച മോദി റോഡ് ഷോയിലും ഗംഗാ ആരതിയിലും പങ്കെടുത്തിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 303 സീറ്റുകളിലാണ് ഇത്തവണ ബിജെപി വിജയിച്ചത്. 2014-ല്‍ എന്‍ഡിഎ മുന്നണി നേടിയതില്‍ നിന്നും 22 സീറ്റുകളുടെ വര്ധനവാണ് ഇക്കുറി ബിജെപി സ്വന്തമാക്കിയത്.