Asianet News MalayalamAsianet News Malayalam

ഭോജ്പുരി ഭാഷയിലും മോദിയുടെ ജീവിതം ചിത്രീകരിക്കും; പ്രഖ്യാപനവുമായി നടൻ രവി കിഷാൻ

ഭോജ്പുരി ഭാഷ സംസാരിക്കുന്നവർക്ക് മോദിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനാണ് ആ ഭാഷയിൽ തന്നെ  
അദ്ദേഹത്തിന്റെ ജീവിതം ചിത്രീകരിക്കുന്നതെന്ന് കിഷാൻ പറഞ്ഞു.

modis Biopic Will Make in Bhojpuri says actor  Ravi Kishan
Author
New Delhi, First Published May 12, 2019, 11:03 PM IST

ഖോരാഖ്പൂർ: ഭോജ്പുരി ഭാഷയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ചിത്രീകരിക്കുമെന്ന് പ്രഖ്യാപിച്ച് നടനും ബിജെപി സ്ഥാനാർത്ഥിയുമായ രവി കിഷാൻ. ഭോജ്പുരി ഭാഷ സംസാരിക്കുന്നവർക്ക് മോദിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനാണ് ആ ഭാഷയിൽ തന്നെ അദ്ദേഹത്തിന്റെ ജീവിതം ചിത്രീകരിക്കുന്നതെന്ന് കിഷാൻ പറഞ്ഞു. ഖോരാഖ്പൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് രവി കിഷാൻ.

നരേന്ദ്ര മോദിയുടെ ജീവിതത്തിൽനിന്നും പ്രചോദനം ഉൾകൊണ്ടാണ് താൻ അദ്ദേഹത്തിന്റെ ബയോപിക്ക് നിർമ്മിക്കാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ജീവിതം ഭോജ്പുരി സംസാരിക്കുന്നവർക്ക് മനസ്സിലാകാണം എന്നതിനാലാണ് ആ ഭാഷയിൽ തന്നെ ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചതെന്നും കിഷാൻ പറഞ്ഞു. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം. 

2014-ൽ അദ്ദേഹം ശൗചാലയത്തെക്കുറിച്ച് സംസാരിച്ചത് താൻ കേട്ടിരുന്നു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി അത്തരത്തിൽ സംസാരിക്കുന്നത് കാണുന്നത്. അത് തന്നിൽ വല്ലാത്ത മതിപ്പുളവാക്കി. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ചിത്രീകരണം ആരംഭിക്കുമെന്നും താരംപറഞ്ഞു.   നരേന്ദ്ര മോദിയുടെ ജീവിതം കൂടാതെ സ്വാമി വിവേകാനന്ദൻ‌, മുൻ പ്രധാനമന്ത്രി അടൽബിഹാരി ​വാജ്പേയ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയും ഭോജ്പുരിയിൽ സിനിമകൾ നിർമ്മിക്കുമെന്ന് കിഷാൻ കൂട്ടിച്ചേർത്തു. 2017-ലാണ് രവി കിഷാൻ ബിജെപിയിൽ ചേരുന്നത്. 

അതേസമയം നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ 'പിഎം മോദി' എന്ന ചിത്രത്തെക്കുറിച്ച് കിഷാൻ പ്രതികരിച്ചില്ല. പിഎം മോദി ഈ മാസം 24 ന് റിലീസ് ചെയ്യും. ഏപ്രില്‍ 11-ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു നിര്‍മാതാക്കള്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിനെ തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. 
 

Follow Us:
Download App:
  • android
  • ios