കാലിൽ തൊട്ടു വണങ്ങി അനു​ഗ്രഹം തേടിയ മകന് മധുരവും ഷാളും നൽകിയായിരുന്നു ഹീരാബെൻ അനു​ഗ്രഹിച്ച് യാത്രയാക്കിയത്. നരേന്ദ്ര മോദിയുടെ സഹോദരൻ പങ്കജ് മോദിക്കൊപ്പമാണ് തൊണ്ണൂറ്റെട്ട് വയസ്സുള്ള ഹീരാബെൻ താമസിക്കുന്നത്. 

അഹമ്മദാബാദ്: പ്രധാനമന്ത്രി ന​രേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ അഹമ്മദാബാദിലെ റെയ്സാനിലെ പോളിം​ഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മോദിയെ അനു​ഗ്രഹിച്ച് പോളിം​ഗ് ബൂത്തിലയച്ചതിന് ശേഷമാണ് ഹീരാബെൻ വോട്ട് രേഖപ്പെടുത്തിയത്. കാലിൽ തൊട്ടു വണങ്ങി അനു​ഗ്രഹം തേടിയ മകന് മധുരവും ഷാളും നൽകിയായിരുന്നു ഹീരാബെൻ അനു​ഗ്രഹിച്ച് യാത്രയാക്കിയത്. നരേന്ദ്ര മോദിയുടെ സഹോദരൻ പങ്കജ് മോദിക്കൊപ്പമാണ് തൊണ്ണൂറ്റെട്ട് വയസ്സുള്ള ഹീരാബെൻ താമസിക്കുന്നത്. കോളനിയിലുള്ളവരോട് കുശലം പറഞ്ഞും കുട്ടികൾക്കൊപ്പം സെൽഫിയെടുത്തുമാണ് മോദി അമ്മയുടെ അടുത്ത് നിന്നും മടങ്ങിപ്പോയത്. ഇരുപത് മിനിറ്റ് നേരം മോദി അമ്മയ്ക്ക് അരികിൽ ചെലവഴിച്ചു. 

Scroll to load tweet…