മോദി ഏറ്റവും ആധികം വിമർശിച്ചത് മുസ്ലീങ്ങളെയാണെന്നും ഈ ഭയം ന്യൂനപക്ഷ എകോപനത്തിന് വഴി ഒരുക്കിയെന്നും വീരേന്ദ്രകുമാർ

കോഴിക്കോട്: രാഹുൽ ഗാന്ധി കർണ്ണാടകത്തിൽ മത്സരിക്കാതിരുന്നത് പരാജയം മുൻപിൽ കണ്ടെന്ന് എംപി വീരേന്ദ്രകുമാർ. പരാജയം എല്ലാ പാർട്ടികളും വിലയിരുത്തണമെന്നും കേരളത്തിലെ പരാജയം പ്രതീക്ഷിച്ചതിലും അപ്പുറമാണെന്നും എംപി വീരേന്ദ്രകുമാർ പറഞ്ഞു. കേരളത്തിൽ ശബരിമല പ്രശ്നം തിരിച്ചടി സൃഷ്ടിച്ചോ എന്നത് പഠിക്കണമെന്നും വീരേന്ദ്രകുമാർ പറഞ്ഞു.

മോദി ഏറ്റവും ആധികം വിമർശിച്ചത് മുസ്ലിംങ്ങളെയാണെന്നും ഈ ഭയം ന്യൂനപക്ഷ എകോപനത്തിന് വഴി ഒരുക്കിയെന്നും വീരേന്ദ്രകുമാർ പറഞ്ഞു. 'മോദിയുടെ നയങ്ങളെ എതിർക്കുന്ന എംപിമാർ കേരളത്തിൽ നിന്നും വരണമെന്ന് ജനം ചിന്തിച്ചു. അത് കൊണ്ട് ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങിലടക്കം യുഡിഎഫ് വലിയ നേട്ടം ഉണ്ടാക്കി. എന്നാൽ, ഇന്ത്യയിലെ കാര്യം പറയുമ്പോൾ കോൺഗ്രസിന് ഒന്നും പറയാനില്ല' വീരേന്ദ്രകുമാർ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.