വയനാട് പാകിസ്ഥാനിലാണോയെന്ന് സംശയം പ്രകടിപ്പിച്ച അമിത് ഷാ നേതൃത്വം നല്‍കുന്ന എൻ ഡി എയുടെ സ്ഥാനാർത്ഥിയായി തുഷാര്‍ മത്സരിക്കുന്നത് പാകിസ്ഥാൻ പാർലമെന്റിലേക്കാണോ എന്ന ചോദ്യമാണ് മിസ്ഹബ് കീഴരിയൂര്‍ ഉന്നയിച്ചത്

മലപ്പുറം: രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് പാക്കിസ്ഥാനിലാണോയെന്ന് സംശയം പ്രകടിപ്പിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് എം എസ് എഫ് സംസ്ഥാന അധ്യക്ഷന്‍റെ മറുപടി. വയനാട് പാകിസ്ഥാനിലാണോയെന്ന് സംശയം പ്രകടിപ്പിച്ച അമിത് ഷാ നേതൃത്വം നല്‍കുന്ന എൻ ഡി എയുടെ സ്ഥാനാർത്ഥിയായി തുഷാര്‍ മത്സരിക്കുന്നത് പാകിസ്ഥാൻ പാർലമെന്റിലേക്കാണോ എന്ന ചോദ്യമാണ് മിസ്ഹബ് കീഴരിയൂര്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ചത്.

മിസ്ഹബ് കീഴരിയൂറിന്‍റെ കുറിപ്പ്

വയനാട് പാകിസ്ഥാനിലാണോയെന്നാണ് അമിത് ഷായുടെ സംശയം 
അപ്പോൾ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാറിനെ പാകിസ്ഥാൻ പാർലമെന്റിലേക്കാണോ മത്സരിപ്പിക്കുന്നത്?